‘ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാറില്ല’… പരിഹാരമുണ്ട്….

Advertisement

കൃത്യമായ ഉറക്കം ലഭിക്കാത്തത് പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ‘ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാറില്ല” എന്നും പലരും പറയുന്നത് നാം കേട്ടിരിക്കും. കൃത്യമായ ഉറക്കം ലഭിക്കുന്നതിനായി എന്ത് ചെയ്യാന്‍ സാധിക്കും? അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം..
ചിട്ടയായ വ്യായാമവും സമീകൃതാഹാര ശൈലിയും ഉറക്കം കൃത്യമായി ലഭിക്കാന്‍ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്നേ ഇലക്ട്രിക് ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ഫോണിന്റെ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കി കിടക്കുക. രാത്രിയില്‍ ഇരുണ്ട വെളിച്ചത്തില്‍ ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് നോക്കി കിടക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും കാരണമാകും.
കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിച്ച് കിടക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് കഫൈന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഉറക്കമില്ലായ്മയിലേക്ക് തള്ളിവിടുന്നു. പാട്ടുകള്‍ കേട്ട് ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് പരീക്ഷിക്കാം. ദിവസവും വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അമിതമായ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ രാത്രി കഴിച്ച് കിടക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങളിലേക്കും, അസിഡിറ്റിയിലേക്കും വഴിവച്ച് ഉറക്കം കെടുത്തും. ഉറക്കമില്ലായ്മ നിങ്ങളില്‍ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലെത്തിക്കും. അതിനാല്‍ വൈദ്യ സഹായം തേടാന്‍ ശ്രദ്ധിക്കുക.

Advertisement