ഉറക്കം കുറവാണോ? ക്യാൻസറിനെയും ഭയക്കണം

പതിവായി ഉറക്കമില്ലാതാകുന്നതോ ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതോ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. ഇക്കൂട്ടത്തില്‍ ക്യാന്‍സറിനെയും നമ്മള്‍ ഭയപ്പെടേണ്ടതുണ്ട് എന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ആറ് മണിക്കൂറിലും കുറവാണ് രാത്രിയില്‍ പതിവായി ഉറങ്ങുന്നതെങ്കിലും പകല്‍സമയത്ത് ഇതിന് പകരമായി ഉറങ്ങുന്നില്ല എങ്കിലും ഭാവിയിലെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ഇന്ത്യയിലാണെങ്കില്‍ 59 ശതമാനം പേരും രാത്രി 12 കഴിയാതെ ഉറങ്ങാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. രാത്രി 10-നും 11-നും ഇടയിലെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

അതുപോലെ രാത്രിയില്‍ ഉറങ്ങാതെ ഫോണോ ഗാഡ്ഗെറ്റുകളോ ഉപയോഗിക്കുന്നതും മറ്റും വീണ്ടും ആരോഗ്യത്തിന് ദോഷകരമായി വരുമെന്നും ഇവര്‍ ഉപദേശിക്കുന്നു. ഉറക്കം പതിവായി ഏഴ് മണിക്കൂറില്‍ താഴെയാണെങ്കില്‍ അത് അപര്യാപ്തം എന്നുതന്നെ പറയേണ്ടി വരും. മുറിഞ്ഞുമുറിഞ്ഞ് ഉറങ്ങുന്നതും ഓരോ ദിവസവും ഓരോ സമയത്ത് ഉറങ്ങുന്നതും എല്ലാം ക്രമേണ നമ്മളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ദത- എന്നിവയെല്ലാം വരുത്തുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിലേക്ക് നീങ്ങാം. അതിനാല്‍ രാത്രിയില്‍ ദിവസവും ഏഴ് മണിക്കൂര്‍ ഉറക്കമെങ്കിലും ഉറപ്പിക്കേണ്ടതാണ്.

Advertisement