പൊന്മുടി ഏഴാം വളവില്‍ കാര്‍ മറിഞ്ഞ് കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം .പൊന്മുടിയിൽ വാഹനാപകടം.പൊൻമുടി 7-ാം വളവിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
വെഞ്ഞാറമൂട്ടിൽ നിന്നും പൊൻമുടിയിക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് വാഹനത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റി.ആരുടെയും നില ഗുരുതരമല്ല. അതേ സമയം അപകടകരത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement