ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുതേ? നേരത്തെയുള്ള രോ​ഗനിർണയത്തിന് അവ സഹായകമാകും

ശരീരം ചൂണ്ടികാണിക്കുന്ന ലക്ഷണങ്ങൾ ഒരിക്കലും നിസാരമായി കാണരുത്. നേരത്തെയുള്ള രോഗനിർണയം പല രോഗങ്ങളെയും ചികിത്സിച്ച് മാറ്റാൻ സഹായിക്കും.

അർബുദങ്ങളുടെ കാര്യത്തിലും ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. പ്രത്യേകിച്ച് സ്താനാർബുദം പോലുള്ളവയ്ക്ക്. എന്നാൽ പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരികളായ യുവതികൾ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുന്നുവെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. സ്തനത്തിൽ വീക്കമോ, അസ്വഭാവികതകളോ കണ്ടാലും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ് മിക്ക യുവതികളും വിദ?ഗ്ധ ചികിത്സ തേടുന്നത്. ഇതു അപകടകരമായ ഒരു സാഹചര്യമാണെന്നും പഠനം നടത്തിയ കാനഡയിലെ കാൽഗറി സർവകലാശാല ഗവേഷകർ പറയുന്നു.

പ്രായമായവരെ അപേക്ഷിച്ച് യുവതികൾക്കിടയിൽ സ്തനാർബുദത്തിന്റെ തോത് കുറവാണെന്നതാണ് ഈ നിസാരവൽക്കരണത്തിന്റെ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ യുവതികളിൽ സ്തനാർബുദം ഏറ്റവും വൈകിയ സ്റ്റേജിലാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. സ്തനാർബുദ സ്‌ക്രീനിങ്ങുകളോ, മാമോഗ്രാഫികളോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന യുവതികളാണ് കൂടുതലും. യുവതികളിലെ സ്തനാർബുദം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്. 41 വയസിന് താഴെ സ്തനാർബുദം സ്ഥിരീകരിച്ചവരെയാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചത്. ഇതിൽ 80 ശതമാനം യുവതികൾക്കും സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.

Advertisement