തിയേറ്ററുകളെ ഇളക്കി മറിക്കാൻ മമ്മൂട്ടിയുടെ ടർബോ…. റിലീസ് തിയതി പുറത്ത്

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ടർബോയുടെ റിലീസ് തിയതി പുറത്ത്. മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രം ജൂൺ 13ന് റിലീസ് ചെയ്യും. മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്.
ടർബോയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. മമ്മൂട്ടി കമ്പനിയുടെ മുൻ‌ചിത്രങ്ങളെല്ലാം മികച്ചതായതിനാൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ചുള്ളത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ്.

Advertisement