താരരാജാക്കന്മാര്‍ ഒറ്റ ഫ്രെയിമില്‍…. ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Advertisement

മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെ ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ചിത്രത്തിലാണ് സകുടുംബം മലയാളത്തിന്റെ സ്വന്തം താരങ്ങള്‍ എത്തിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുടുംബസമേതമുള്ള ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകര്‍ത്തിയ ചിത്രമാണ് ഇത്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭാവ്‌നി എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്.

Advertisement