ടര്‍ബോ ജോസായി മമ്മൂട്ടി… സെക്കൻഡ് ലുക്കിൽ ചെറു ചിരിയോടെ കുറ്റവാളികള്‍ക്കൊപ്പം നിലത്ത് ഇരുന്ന്

മധുരരാജയ്ക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ടര്‍ബോയുടെ സെക്കന്‍ഡ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ മറ്റ് കുറ്റവാളികള്‍ക്കൊപ്പം നിലത്ത് ഇരിക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ഷര്‍ട്ടില്ലാതെ ചെറിയ ചിരിയോടെ ഇരിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ വൈറലാവുകയാണ്.
കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

Advertisement