വിഷാദരോ​ഗത്തിന് പുത്തൻ ചികിത്സാ രീതി

വിഷാദരോഗത്തിന് ബ്രെയിന്‍ പേസ്മേക്കര്‍ ചികിത്സ. വൈദ്യുത സിഗ്നലുകള്‍ ഉപയോഗിച്ച് നാഡീ കലകളെ ഉത്തേജിപ്പിക്കുന്നതിനായി തലച്ചോറില്‍ ഘടിപ്പിക്കുന്ന ഉപകരണമാണ് ബ്രെയിന്‍ പേസ്മേക്കര്‍.

പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം തുടങ്ങിയ അവസ്ഥകള്‍ക്കായി അംഗീകരിച്ചിട്ടുള്ള ഡിബിഎസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) വിഷാദരോഗ ചികിത്സയ്ക്കും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ ഇപ്പോള്‍ കണ്ടെത്തി.

ഡിബിഎസ് പ്രക്രിയയില്‍ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഇംപ്ലാന്റ് ചെയ്ത് ടാര്‍ഗെറ്റ് ചെയ്ത വൈദ്യുത പ്രേരണകള്‍ എത്തിച്ച് വൈകാരിയ സ്വഭാവത്തെ നിയന്ത്രിക്കുന്നു. ശസ്ത്രക്രിയയിലൂടെ നിങ്ങളുടെ വൈകാരിക സ്വഭാവം നിയന്ത്രിക്കുന്ന മസ്തിഷ്‌ക മേഖലയില്‍ നേര്‍ത്ത ലോഹ ഇലക്ട്രോഡുകള്‍ സ്ഥാപിക്കുന്നു. ഈ ഇലക്ട്രോഡുകള്‍ നെഞ്ചിലെ ചര്‍മ്മത്തിന് കീഴില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതാണ് വൈദ്യുത ഉത്തേജനത്തെ നിയന്ത്രിക്കുന്നത്. വൈകാരിക സര്‍ക്യൂട്ടറിയെ ബാധിക്കാതെ തലച്ചോറിന്റെ ന്യൂറല്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകാന്‍ ഡിബിഎസ് സഹായിക്കുന്നു.

Advertisement