28.9 C
Kollam
Friday 27th November, 2026 | 07:10:32 PM
Home News Breaking News ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്, ആരാണ് ഇതിന് പിന്നില്‍,മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍...

ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്, ആരാണ് ഇതിന് പിന്നില്‍,മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി

Advertisement

കൊച്ചി: കോളിളക്കം സൃഷ്ടിച്ച മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. ആരെയാണ് നിങ്ങള്‍ പേടിക്കുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. എസ് ശശിധരന്‍ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി.

ആറുവര്‍ഷമായി കോടതിയുടെ നിരീക്ഷണത്തിലുള്ള കേസില്‍ ഏഴ് കേസുകളിലെയും അന്തിമ റിപ്പോര്‍ട്ട് എവിടെയെന്ന് കോടതി ആരാഞ്ഞു. എന്നിട്ടും ഒരു കേസില്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പൂര്‍ണ്ണമായി പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

അന്വേഷണം പൂര്‍ത്തിയായ മുഴുവന്‍ കേസുകളിലും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ നേരത്തെ രണ്ടാഴ്ചത്തെ സമയവും കോടതി അനുവദിച്ചിരുന്നു.

2016-ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാര്യക്ഷമമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നാവശ്യപ്പെട്ട് 2020-ല്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. മൈക്രോ ഫിനാന്‍സ് പദ്ധതിക്ക് കീഴില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് അനുവദിച്ച 15.85 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികളും കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന് തിരിമറി നടത്തിയെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here