Advertisement
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന ഇടപെടാതെ ഹൈക്കോടതി. ഇടതുസർക്കാർ നാമനിർദേശം ചെയ്ത സിൻഡിക്കേറ്റ് അംഗങ്ങളെ മാറ്റിയ യുഡിഎഫ് സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി. മുൻ പ്രോ-വൈസ് ചാൻസലർ പ്രൊഫ. ഡോ. പി.പി. അജയകുമാർ ഉൾപ്പെടെയുള്ളവരുടെ ഹർജിയാണ് തള്ളിയത്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നാലുവർഷം പൂർത്തിയാക്കാൻ നിയമപരമായ അവകാശമില്ലെന്ന് കോടതി . നാലുവർഷത്തിലൊരിക്കൽ സിൻഡിക്കേറ്റ് പുനഃസംഘടിപ്പിക്കണമെന്ന വ്യവസ്ഥ അംഗങ്ങൾക്ക് നാലുവർഷത്തെ ഉറപ്പുള്ള കാലാവധിയല്ല, നാമനിർദേശം പിൻവലിച്ചതിൽ നിയമപരമായ അവകാശലംഘനമില്ലെന്ന് കോടതി അറിയിച്ചു.




























