28.7 C
Kollam
Tuesday 13th October, 2026 | 07:40:38 PM
Home News Breaking News ​വയോ​ജ​ന​ങ്ങ​ളെ കൈ​വി​ട്ടാ​ൽ അ​ഴി​യെ​ണ്ണും; പു​തി​യ ബി​ല്ലു​മാ​യി സ​ർ​ക്കാ​ർ

​വയോ​ജ​ന​ങ്ങ​ളെ കൈ​വി​ട്ടാ​ൽ അ​ഴി​യെ​ണ്ണും; പു​തി​യ ബി​ല്ലു​മാ​യി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ ഉ​പ​ദ്ര​വി​ക്കു​ക, വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക, സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും 50,000 രൂ​പ പി​ഴ​യും ല​ഭി​ക്കു​മെ​ന്ന് ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. കൈ​വ​ശ​മു​ള്ള സ്വ​ത്തോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും സം​ര​ക്ഷ​ണം ന​ൽ​കാ​തെ ഉ​പേ​ക്ഷി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കും. ഒ​രു മു​തി​ർ​ന്ന പൗ​ര​നും ഒ​റ്റ​യ്ക്കാ​യി പോ​കു​ന്നു​വെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേരള​ത്തി​ലെ മു​ഴു​വ​ൻ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നാ​യി കെ​യ​ർ​ഗി​വേ​ഴ്സ് കോ​ഴ്സു​ക​ളും ആ​രം​ഭി​ക്കും.

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​വ​രു​ടെ പ​രി​ച​ര​ണ​വും അ​വ​കാ​ശ​സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ്ര​ത്യേ​ക നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പു​തി​യ ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും.

അ​വ​രു​ടെ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി അ​യ​ൽ​പ​ക്ക സൗ​ഹൃ​ദ ശൃം​ഖ​ല​യും രൂ​പീ​ക​രി​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാ​നും ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഒ​രു​ക്കും. കൂ​ടാ​തെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന രീ​തി​യി​ൽ പൊ​തു​കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളു​ണ്ടാ​കും. വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ, പ​രി​ച​ര​ണം, അ​ന്ത​സ്, അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ ച​ട്ട​ക്കൂ​ടാ​ണ് ബി​ല്ലി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here