28.8 C
Kollam
Tuesday 15th September, 2026 | 05:57:04 PM
Home News Kerala കലോത്സവ വേദിയിൽ അനൗൺസ്‌മെന്റിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

കലോത്സവ വേദിയിൽ അനൗൺസ്‌മെന്റിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: സ്കൂൾ കലോത്സവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ മജോ ജോസഫ് (52) ആണ് മരിച്ചത്.

കലോത്സവ പരിപാടികൾ നടന്നുകൊണ്ടിരിക്കെ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെയാണ് മജോ ജോസഫ് പെട്ടെന്ന് കുഴഞ്ഞുവീണത്. സഹപ്രവർത്തകരും മറ്റുള്ളവരും ചേർന്ന് ഉടൻ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നേരത്തെ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലും മജോ ജോസഫ് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. അധ്യാപകന്റെ അപ്രതീക്ഷിത വിയോഗം സ്കൂൾ സമൂഹത്തിലും വിദ്യാർഥികൾക്കിടയിലും വലിയ ദുഃഖത്തിനിടയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here