പത്തനാപുരം: ഒന്നര കിലോയോളം കഞ്ചാവുമായി യുവാവിനെ ഡാന്‍സാഫ് സംഘം പിടികൂടി. പുനലൂര്‍ കലയനാട് സന്ധ്യാമന്ദിരത്തില്‍ അയ്യപ്പന്‍ (42) ആണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി യാത്ര ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് അയ്യപ്പനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഒന്നര കിലോയോളം കഞ്ചാവ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.




























