27.7 C
Kollam
Monday 28th September, 2026 | 07:24:21 AM
Home News Kerala ഓണം മുന്നില്‍ക്കണ്ട് വ്യാജമദ്യ നിര്‍മാണം; 250 ലിറ്റര്‍ വ്യാജമദ്യവും 100 ലിറ്റര്‍ സ്പിരിറ്റും പിടികൂടി

ഓണം മുന്നില്‍ക്കണ്ട് വ്യാജമദ്യ നിര്‍മാണം; 250 ലിറ്റര്‍ വ്യാജമദ്യവും 100 ലിറ്റര്‍ സ്പിരിറ്റും പിടികൂടി

തൃശൂര്‍: ഓണം മുന്നില്‍ക്കണ്ട് നടത്തിയ വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. ചേര്‍പ്പ് എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയില്‍ 250 ലിറ്റര്‍ വ്യാജമദ്യവും 100 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. സംഭവത്തില്‍ വരന്തരപ്പിള്ളി സ്വദേശി ജിതിന്‍ (27) അറസ്റ്റിലായി.

കോടന്നൂര്‍ ഭാഗത്ത് രണ്ട് വ്യാജമദ്യ കേസുകളില്‍ നേരത്തെ പിടിയിലായിരുന്ന ജിതിനെ ചോദ്യം ചെയ്തതോടെയാണ് ചേര്‍പ്പിലെ വ്യാജമദ്യ നിര്‍മാണകേന്ദ്രത്തെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ വ്യാജമദ്യവും സ്പിരിറ്റും കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.