27.7 C
Kollam
Monday 28th September, 2026 | 08:52:35 AM
Home News Breaking News മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവിനെതിരെ പരാതി

മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവിനെതിരെ പരാതി

പത്തനംതിട്ട: മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ റാന്നി പൊലീസിൽ പരാതി. റാന്നി സ്വദേശി റെജിക്കെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്.

മദ്യപിച്ചെത്തുന്ന ഭർത്താവ് സ്ഥിരമായി തന്നെ മർദിക്കാറുണ്ടെന്ന് വീട്ടമ്മ പറഞ്ഞു. മർദനം സഹിക്കവയ്യാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.