24.8 C
Kollam
Thursday 22nd October, 2026 | 09:10:33 AM
Home News Breaking News പ്രേമിച്ച് വിവാഹം കഴിച്ചു, ഒടുവിൽ കൊലക്കത്തിക്ക് ഇരയാക്കി; ഇരട്ട കൊലപാതകത്തിൽ വിറങ്ങലിച്ച് ഗ്ലൻമേരി എസ്റ്റേറ്റ്

പ്രേമിച്ച് വിവാഹം കഴിച്ചു, ഒടുവിൽ കൊലക്കത്തിക്ക് ഇരയാക്കി; ഇരട്ട കൊലപാതകത്തിൽ വിറങ്ങലിച്ച് ഗ്ലൻമേരി എസ്റ്റേറ്റ്

പീരുമേട് : ഗ്ലൻ മേരി എസ്റ്റേറ്റ് ലയത്തിൽ ഇന്നലെ രാത്രി നടന്ന ദാരുണകൊലപാതകത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒരു നാട് മുഴുവൻ. ഭർത്താവിൻ്റെ കൊലക്കത്തിക്കിരയായ പ്രിയങ്കയും പ്രതിയായ ഭർത്താവ് പ്രിൻസും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. ഒരു മകളും മകനും ഇവർക്കുണ്ട്. വിദേശത്തായിരുന്ന പ്രിയങ്ക നാല് മാസംമുമ്പാണ് നാട്ടിലെത്തിയത്. പ്രിൻസ് ഉണ്ടാക്കി വെച്ച കുടുംബത്തിൻ്റെ വൻ കടബാധ്യത തീർക്കാനായിരുന്നു പ്രിയങ്ക വിദേശത്ത് പോയത്. ഏറെകുറെ കടം വീട്ടിയ പ്രിയങ്ക പാമ്പനാറിൽ ഒരു സ്ഥാപനത്തിൽ ജോലിക്ക് പോയി മടങ്ങി വീട്ടിലേക്കെത്തുമ്പോഴായിരുന്നു ഭർത്താവ് കത്തികൊണ്ട് കഴുത്തിന് വെട്ടിയത്. ഇവർ തമ്മിൽ നിരന്തരം വഴക്കായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. അടുത്തിടെ ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി പ്രിയങ്ക പീരുമേട് പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് നിലനിൽക്കേ യാണ് കൊലപാതകം. നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്നു പ്രിൻസ്. അടുത്തിടെ ഗ്ലൻമേരി എസ്റ്റേറ്റ് വക മോട്ടോർ മോഷ്ടിച്ച കേസിൽ ജയിലിൽ ആയിരുന്നു. വീട്ടിലെ വഴക്ക് കാരണംഇവരുടെ മൂത്ത മകൾ പ്രിയങ്കയുടെ സഹോദരിയുടെ മേമലയിലുള്ള വീട്ടി ലാണ് താമസം.
ഇന്നലെ രാത്രി 7.30 തോടെയായിരുന്നു മദ്യലഹരിയിൽ പ്രിൻസ് ഭാര്യയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യമാതാവ് നേസത്തേയും പ്രിൻസ് കൊലക്കത്തിക്കിരയാക്കി. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പ്രിയങ്കയുടെ പിതാവ് ഇസ്രവേലിനും (ഇസ്രായേൽ) പരിക്കേറ്റു. കുടൽ പുറത്ത് വന്ന ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ ഓപ്പറേഷന് വിധേയനാക്കി. മരിച്ച പ്രിയങ്കയുടെയും അമ്മ നേസത്തിൻ്റെയും മൃതദേഹങ്ങൾ രാത്രി സംഭവസ്ഥലത്ത് തന്നെയായിരുന്നു. ഇടുക്കിയിൽ നിന്നും വിരലടയാള വിദഗ്ധരും മറ്റും എത്തി പരിശോധനകൾ പൂർത്തിയായ ശേഷം 10 മണിയോടെ പോസ്റ്റ് മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകും.

LEAVE A REPLY

Please enter your comment!
Please enter your name here