26.8 C
Kollam
Saturday 15th August, 2026 | 09:03:29 PM
Home News Breaking News ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി പ്രഥമദൃഷ്ട്യാ ഹൈക്കോടതി ,വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി പ്രഥമദൃഷ്ട്യാ ഹൈക്കോടതി ,വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി.ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി പ്രഥമദൃഷ്ട്യാ വിലയിരുത്തൽ നടത്തി ഹൈക്കോടതി.വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഇ-ടെൻഡർ ഉപേക്ഷിച്ച് ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ സംശയം.കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെന്ന് കോടതി.

1.61 ലക്ഷം ലിറ്റർ നെയ്യ് മുഴുവൻ സന്നിധാനത്ത് എത്തിയോ എന്നതിലും സംശയം.ലഭിച്ച നെയ്യിന്റെ ഗുണനിലവാരം സ്വതന്ത്രമായി പരിശോധിച്ചില്ല. ഗതാഗതം, കണക്കുകൾ, ബാച്ച് നമ്പറുകൾ എന്നിവയിൽ ഗുരുതര പൊരുത്തക്കേടുകൾ.താഴ്ന്ന നിലവാരത്തിലുള്ള നെയ്യ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കണം

ദേവസ്വം ബോർഡിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായേക്കാമെന്ന് നിരീക്ഷണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രത്യേക ടീം രൂപീകരിച്ച് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം.അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും കോടതി