26.4 C
Kollam
Thursday 30th July, 2026 | 09:41:16 AM
Home News Kerala പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് വേറിട്ട ലുക്കില്‍

പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് വേറിട്ട ലുക്കില്‍

തിരുവനന്തപുരം: ഇത്തവണ മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ച് വേറിട്ട ലുക്കിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. മുഖത്ത് എപ്പോഴുമുള്ള കണ്ണട ധരിക്കാതെയാണ് അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താസമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ‘കണ്ണട ഉപേക്ഷിച്ചോ’ എന്ന ചോദ്യവുമായി രംഗത്തെത്തി. ചോദ്യം കേട്ട് ചിരിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഈയിടെ കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയിരുന്നതായും അതിനുശേഷം കണ്ണടയില്ലാതെ തന്നെ കൃത്യമായി വായിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് നിര്‍ദേശിച്ചതായും, അതുകൊണ്ടാണ് അത് പൂര്‍ണ്ണമായി മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.