28.5 C
Kollam
Wednesday 10th June, 2026 | 03:57:42 PM
Home News Kerala മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Advertisement

പാലക്കാട്. മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ പരിയാപുരം സ്വദേശി സലീമിന്റെ മകൻ ഷെമിലാണ് മുങ്ങി മരിച്ചത്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

പാലക്കാട് ഇരട്ടയാലിലെ സ്വകാര്യ കോളെജ് ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് ഷെമിൽ. ഇന്നലെ വൈകിട്ട് 5 മണിയോടെ 12 പേരടങ്ങുന്ന സംഘമായാണ് ഷെമിലും സുഹൃത്തുക്കളും തെക്കേ മലമ്പിഴയിൽ ഡാമിൽ എത്തിയത്. കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽ പെട്ട് മുങ്ങി താഴുകയായിരുന്നു.. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രദേശവാദികളെ വിവരം അറിയിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രാത്രി 7 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും ഷെമിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് രാവിലെ വീണ്ടും തെരച്ചിൽ പുനരാരമ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത് കാണിച്ച് കൊടുത്ത അതെ സ്ഥലത്ത് നിന്ന് രാവിലെ 8:30 ഓടെ സ്ക്യൂബ ടീം മൃതദേഹം കണ്ടെടുത്തു..വിങ്ങി പൊട്ടി സുഹൃത്തുക്കൾ ഷെമിലിന്റ മൃതദേഹം നോക്കി നിന്നു


കുളിക്കുന്നതിനിടെ ഷെമിൽ നീന്തി ആഴം കൂടിയ ഭാഗത്തേക്ക്‌ പോകുകയായിരുന്നെന്നും തിരികെ വിളിച്ചെങ്കിലും അതിനിടക്ക് ഷെമിൽ മുങ്ങി താഴുകയായിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു.മലപ്പുറം തിരൂർ പരിയാപുരം സ്വദേശി ചെക്കുമാരകത്തിൽ വീട്ടിൽ സലീമിന്റെ മകനാണ് ഷെമിൽ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here