Home News Breaking News ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണ വിജയന്‍ നിയമവഴി തേടുമോ?,നാളെ അറിയാം

ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണ വിജയന്‍ നിയമവഴി തേടുമോ?,നാളെ അറിയാം

Advertisement

കൊച്ചി.സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തികയിടപാടിലെ ഇഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണ വിജയനും നിയമവഴി തേടുമോയെന്നാണ് ആകാക്ഷ. ഇഡിയെ പ്രതിരോധിക്കാന്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകര്‍ സിഎംആര്‍എല്ലിനായി ഹാജരാകും. അപ്പീലില്‍ അന്തിമ വിധി വരുന്നതുവരെ, EDയുടെ തുടര്‍നടപടികള്‍ വിലക്കണമെന്നാണ് സിഎംആര്‍എല്ിന്റെ ആവശ്യം.

വിവിധയിടങ്ങളിലെ പരിശോധന, ചോദ്യംചെയ്യല്‍ അടക്കമുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും, ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നും CMRL ആവശ്യപ്പെടുന്നു. എന്നാല്‍, നിലവില്‍ ലഭ്യമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കി, സിഎംആര്‍എല്ലിന്റെ അപ്പീലിനെ എതിര്‍ക്കാനാണ് ഇഡി നീക്കം. കേസില്‍ ഹൈക്കോടതി തീരുമാനം കേസിന്റെ മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും. റെയ്ഡുകള്‍ക്ക് ശേഷം, വിശദാംശങ്ങള്‍ പരിശോധിച്ച ED, വീണയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സിഎംആര്‍എല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Advertisement