കൊല്ലത്ത് വിരമിക്കുന്നതിന് തലേന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

കൊല്ലം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. കൊല്ലം RTO ഓഫീസിലെ ഇൻസ്‌പെക്ടർ അജയകുമാറാണ് സസ്പെൻഷനിലായത്. ഇന്ന് വിരമിക്കാൻ ഇരിക്കെ ഇന്നലെ വൈകിട്ട് ആണ്‌ സസ്‌പെൻഷൻ. ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയതിനാണ് നടപടി യൂസർ ഐ ഡി യും, പാസ്സ്‌വേഡും സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകിയെന്ന് കണ്ടെത്തി.തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അജയകുമാറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു