Home News Breaking News വീണ്ടും കാട്ടാന ആക്രമണം, മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ കാട്ടാന ആക്രമിച്ചു, സ്ത്രീ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാന ആക്രമണം, മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ കാട്ടാന ആക്രമിച്ചു, സ്ത്രീ കൊല്ലപ്പെട്ടു

Advertisement

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.

Also Read: തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തേക്കും

മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here