Home News Kerala പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ

പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ

Advertisement

തിരുവനന്തപുരം. പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ. പൊതുവഴി അടച്ചും റോഡ് കയ്യേറിയുംഅനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് ജെസിബി കൊണ്ട് നഗരസഭ പൊളിച്ച് മാറ്റിയത്. പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവും പൊതുവഴി കയ്യേറിയുള്ള കെട്ടിടനിർമ്മാണവും നിരന്തരം പരാതികളായി എത്തുന്നു എന്ന് മേയർ വി വി രാജേഷ് പറഞ്ഞു

നഗരസഭയുടെ അനുമതിയില്ലാതെ പലരും സ്വാധീനമുപയോഗിച്ച് കൈയടക്കിയ കടകൾ റോഡ് കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ എന്നിവയാണ് തിരുവനന്തപുരം നഗരസഭ ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയത്.
പൊതുവഴികൾ അടച്ച് ഇഷ്ടാനുസരണം കെട്ടിയ കടകളാണ് പൊളിച്ച് മാറ്റിയത് എന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ് ഈ നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും മേയർ വിവി രാജേഷ് പറഞ്ഞു. മാത്രമല്ല കഴിഞ്ഞ ദിവസം അനധികൃതമായി പാളയം മാർക്കറ്റിൽ നടത്തുന്ന പണപ്പിരിവും പരാതി ലഭിച്ചത് അനുസരിച്ച് നേരിട്ടെത്തി നോട്ടീസ് നൽകി നിർത്തലാക്കി എന്നും മേയർ പറഞ്ഞു.

വരും ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ കൂടുതൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മേയർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here