Home News Kerala കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജന്‍ശതാബ്ദി എക്‌സ്പ്രസിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്പ്

കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജന്‍ശതാബ്ദി എക്‌സ്പ്രസിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്പ്

ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജന്‍ശതാബ്ദി എക്‌സ്പ്രസിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. വരുന്ന വെള്ളിയാഴ്ച (2026 മേയ് 22) മുതല്‍ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12081 ജന്‍ശതാബ്ദി എക്‌സ്പ്രസ് രാവിലെ 08.48-ന് ആലുവയിലെത്തി രണ്ട് മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 08.50-ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. മറുദിശയില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12082 ജന്‍ശതാബ്ദി എക്‌സ്പ്രസ് വൈകീട്ട് 07.19-ന് ആലുവയിലെത്തുകയും 07.21-ന് കണ്ണൂരിലേക്ക് സര്‍വീസ് തുടരുകയും ചെയ്യും. മേയ് 22 മുതലുള്ള സര്‍വീസുകള്‍ക്കാണ് ഈ സമയക്രമം ബാധകമാവുക.