തിരുവനന്തപുരം. നിയുക്തമുഖ്യമന്ത്രി വിഡി സതീശന്‍ എത്തുമെന്ന വിവരമറിഞ്ഞ് രമേശ് ചെന്നിത്തല വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.
ഇന്നു രാവിലെ ഗുരുവായൂര്‍ ദര്‍ശനം നടത്തി മടങ്ങിയ ചെന്നിത്തല അല്‍പംമുമ്പാണ് തിരുവനന്തപുരത്ത് വഴുതക്കാട്ടെ വീട്ടിലെത്തിയത്. ഇതിനിടെ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും വന്‍ തള്ളിക്കയറ്റം പലയിടത്തും ഉണ്ടായി. മുദ്രാവാക്യംവിളികളാല്‍ ബഹളമയമായിരുന്ന അന്തരീക്ഷത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗുരുവായൂരില്‍വച്ചുതന്നെ സതീശന് അഭിനന്ദനം അറിയിച്ച ചെന്നിത്തല അനുനയത്തിന്‍റെ വഴിയിലെന്ന് തോന്നിപ്പിച്ചിരുന്നു.
വീട്ടിലെത്തിയ ഉടനാണ് മാധ്യമങ്ങളില്‍ സതീശന്‍ ചെന്നിത്തലയെ കാണാനെത്തുന്നു എന്ന വാര്‍ത്ത വന്നത്. അതിനു പിന്നാലെയാണ് ഒരു ബന്ധുവിനെ കാണാനെന്ന പേരില്‍ ചെന്നിത്തല വീടുവിട്ടത്. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ജോസഫ് വാഴക്കന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചെന്നിത്തല അനുനയത്തിന്‍റെ വഴിയിലല്ലെന്ന സൂചനയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.




































