30.1 C
Kollam
Tuesday 29th September, 2026 | 12:51:13 PM
Home News Kerala പോലീസുകാർക്കെതിരെ SFI പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പോലീസുകാർക്കെതിരെ SFI പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട്‌. പോലീസുകാർക്കെതിരെ SFI പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ ഉൾപ്പടെ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്.സിപിഎം പാർട്ടി ഓഫീസിൽ കയറി പോലീസ് ലാത്തി വീശിയതിനെതിരയായിരുന്നു
പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം.

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ sfi നടത്തിയ പ്രതിഷേധതിനിടെയാണ് si ഉൾപ്പടെ ഉള്ള പോലീസുകാരുടെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിന്റെ കൊലവിളി മുദ്രാവാക്യം. വിപിൻ ഉൾപ്പെടെ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്..
രമേഷ് പിഷാരടിയുടെ വിജയ് ആഹ്ലാദ പരിപാടിക്കിടെ ഉണ്ടായ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പോലീസ് ലാത്തി വീശിയ നടപടിയിലായിരുന്നു SFI പ്രവർത്തകരുടെ ഭീഷണി. തങ്ങളെ തല്ലിയ പോലീസുകാരെ മറന്നിട്ടില്ലെന്നും നിങ്ങളുടെ ചോരയും ഒഴുകും എന്നുമടക്കം മുദ്രാവാക്യത്തിൽ ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ബാരിക്കെഡുകൾ അടക്കം പൊതുമുതൽ നശിപ്പിച്ചതിലും നടപടി ഉണ്ടാകും