Home News Breaking News മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് , ആകാംക്ഷയിൽ കേരളം

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് , ആകാംക്ഷയിൽ കേരളം

Advertisement

ന്യൂ ഡെൽഹി : കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ദില്ലിയിലെ രാജാജി റോഡിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുമായി ഇന്നലെ നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്ന ചര്‍ച്ച നടന്നു.

കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ.
നിരവധി പ്രവർത്തകർ വിഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും വീടുകളിൽ തമ്പടിച്ചിട്ടുണ്ട്. ഇതിനിടെ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്നലെ തിരുവനന്തപുരത്ത് എത്തി. ദീപാദാസ് മുൻഷി എംഎൽഎമാരുടെ യോഗം വിളിക്കുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here