Home News Breaking News കേരള തീരത്തിന് മുകളിൽ ചക്രവാതച്ചുഴി, സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത ബംഗാൾ ഉൾക്കടലിൽ; എല്ലാ ജില്ലകളിലും...

കേരള തീരത്തിന് മുകളിൽ ചക്രവാതച്ചുഴി, സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത ബംഗാൾ ഉൾക്കടലിൽ; എല്ലാ ജില്ലകളിലും ഇനി മഴ സാധ്യത

Advertisement

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്താൽ മെയ് 11-ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന് പുറമെ തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം സർക്കാർ സ്‌കൂൾ നിർമിക്കാനായി തകർത്തു; വൻ പ്രതിഷേധം

ഇന്ന് മുതൽ മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒരടി പിന്നോട്ടില്ലെന്നുറപ്പിച്ച് കെസി പക്ഷം; ‘ബഹളങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല, എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കപ്പെടും’
09/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്

10/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

11/05/2026: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

12/05/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്

13/05/2026: എറണാകുളം, തൃശൂർ, മലപ്പുറം , കോഴിക്കോട്,വയനാട്, കണ്ണൂർ

ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here