Home News Kerala കനത്ത ചൂട്: ബൈക്ക് കത്തി, ഒഴിവായത് വന്‍അപകടം

കനത്ത ചൂട്: ബൈക്ക് കത്തി, ഒഴിവായത് വന്‍അപകടം

Advertisement

കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

സീറ്റിന്റെ അപ്‌ഹോള്‍സ്റ്ററി ഏറക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്ത് മറ്റ് നിരവധി ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു.

കരിമുകള്‍ സ്വദേശി അയ്യപ്പന്‍ എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കിനാണ് തീ പിടിച്ചത്. പാര്‍ക്കിങ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാള്‍ മറ്റൊരിത്തേക്ക് പാേയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് ഇപ്പോഴത്തെ നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാന്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്.

Advertisement