29.4 C
Kollam
Saturday 10th October, 2026 | 01:33:45 PM
Home News Breaking News സംസ്ഥാനത്ത് 78. 27 ശതമാനം പോളിങ്, ഏറ്റവും കൂടുതൽ വോട്ട് പാലക്കാട് ചിറ്റൂരിൽ, കുറവ് തിരുവല്ലയിൽ

സംസ്ഥാനത്ത് 78. 27 ശതമാനം പോളിങ്, ഏറ്റവും കൂടുതൽ വോട്ട് പാലക്കാട് ചിറ്റൂരിൽ, കുറവ് തിരുവല്ലയിൽ

തിരുവനന്തപുരം: പതിനാറാം കേരള
നിയമസഭയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 78.27 ശതമാനം പോളിങ്. രേഖപ്പെടുത്തി.1987 ന് ശേഷമുള്ള ഉയർന്ന പോളിങാണിത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത്. കുറവ് പത്തനംതിട്ട ജില്ലയിലും .നിയോജക മണ്ഡല അടിസ്ഥാനത്തിൽ പാലക്കാട് ചിറ്റൂർ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്.ഇവിടെ 84.63 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. 69.47 ശതമാനം പേരാണ് തിരുവല്ലയിൽ വോട്ട് ചെയ്തത്.
രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർ ന്മാരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
മെയ് 4 നാണ് വോട്ടെണ്ണൽ.