26.1 C
Kollam
Friday 9th October, 2026 | 03:46:40 AM
Home News Kerala ബസിൽവച്ച് 14കാരിയെ ശല്യംചെയ്ത കേസിൽ ബന്ധുവായ 54കാരന് 11 വര്‍ഷം കഠിന തടവ്

ബസിൽവച്ച് 14കാരിയെ ശല്യംചെയ്ത കേസിൽ ബന്ധുവായ 54കാരന് 11 വര്‍ഷം കഠിന തടവ്

ബസിൽവച്ച് 14കാരിയെ ശല്യംചെയ്ത കേസിൽ ബന്ധുവായ 54കാരന് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ്‌ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നല്‍കാനും ഉത്തരവായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.


2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസ യാത്രക്കിടെയായിരുന്നു അതിക്രമം. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. എടവണ്ണ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വി വിജയരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ എൻ മനോജ് ഹാജരായി.

Also Read: