Home News Breaking News കൊല്ലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു

Advertisement

കൊല്ലം: ചടയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമ വെളിനെല്ലൂര്‍ ആക്കല്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ (54) ആണ് കുത്തേറ്റ് മരിച്ചത്.
വൈകിട്ടോടെയായിരുന്നു സംഭവം. നെഞ്ചത്ത് കുത്തേറ്റ സക്കീറിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹോട്ടലിലെ ജീവനക്കാരനായ കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാള്‍ മലപ്പുറം സ്വദേശിയാണെന്നും പൊലീസ് അറിയിച്ചു. ഹോട്ടലില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന.

സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് നടത്തിയ തെരച്ചിലില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനിടെ മണ്ണന്തലയില്‍ വച്ച് പിടികൂടി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement