30 C
Kollam
Thursday 5th November, 2026 | 04:28:28 PM
Home News Breaking News പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം, മൊഗ്രാലിൽ വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് മറ്റൊരു ഇരുപതുകാരൻ

പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം, മൊഗ്രാലിൽ വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് മറ്റൊരു ഇരുപതുകാരൻ

Advertisement

കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് ഇരുപതുകാരൻ. പരീക്ഷ എഴുതിയ മുഹമ്മദ്‌ മുക്താർ, പ്ലസ് ടു വിദ്യാർത്ഥി എന്നിവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സ്കൂൾ പ്രിൻസിപ്പളിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

Also Read: വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു

16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. രണ്ടുപേരുടെയും ഫോണുകളിലും പൊലീസ് പരിശോധന നടത്തി. ഇതേ സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക്‌ കോപ്പിയടിക്കാൻ വിദ്യാർത്ഥി സ്മാർട്ട്‌ ഫോൺ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്.