Home News Kerala രണ്ടല്ല ഒന്നാണ്, ഹിറ്റ് സിനിമകളുടെ സീനുകൾ ചേർത്ത് പരിഹാസ പരസ്യം; യുഡിഎഫിനും എൽഡിഎഫിനുമെതിരെ എൻഡിഎ

രണ്ടല്ല ഒന്നാണ്, ഹിറ്റ് സിനിമകളുടെ സീനുകൾ ചേർത്ത് പരിഹാസ പരസ്യം; യുഡിഎഫിനും എൽഡിഎഫിനുമെതിരെ എൻഡിഎ

Advertisement

തിരുവനന്തപുരം: യുഡിഎഫിനും എൽഡിഎഫിനുമെതിരെ പുതിയ പ്രചാരണവുമായി എൻഡിഎ. രണ്ടും രണ്ടല്ല, ഒന്നാണ് എന്ന് പരിഹസിച്ചു കൊണ്ടുള്ള പരസ്യമാണ് ഇന്നത്തെ പത്രങ്ങളിലുള്ളത്. ഹിറ്റ് സിനിമ സീനുകൾ ചേർത്തുള്ള പരസ്യവുമായാണ് ബിജെപിയുടെ പരിഹാസം. യുഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണെന്നും ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇവർക്ക് നിലപാട് ഒന്നാണെന്നും പരസ്യം പറയുന്നു. ഞങ്ങളാണ് മാറാത്തത് മാറ്റേണ്ടവരെന്നും അതിനാൽ വോട്ട് എൻഡിഎക്ക് നൽകണമെന്നുമാണ് ആവശ്യം. നേരത്തെ, സർക്കാരിൻ്റെ പരസ്യം പത്രങ്ങളിൽ വന്നത് വളരെ വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനിടെയാണ് എൻഡിഎയുടെ പരസ്യവും വരുന്നത്.

Advertisement