27.2 C
Kollam
Saturday 12th September, 2026 | 12:01:42 AM
Home News Kerala മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി

മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി

മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി. കാസർഗോഡ് പൊയിനാച്ചി പറമ്പിലെ കെ വേണുഗോപാലൻ നായർ (47), ഭാര്യ സമിത (40) എന്നിവരാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. മംഗൂളൂവിൽ എഞ്ചിനീയർ വിദ്യാർഥിയായിരുന്ന ഏക മകൻ ശിവനന്ദ് ഡിസംബർ 28 ന് ബേക്കൽ ഫെസ്റ്റിന് പോയി വരവെ ബേക്കൽ റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു.


മകൻ്റെ മരണത്തിൽ മനോവിഷമത്തിലായ ഇവർ വ്യാഴാഴ്ച രാത്രി വാതിൽ അകത്തു നിന്നു അടച്ചുപൂട്ടിയ ശേഷം സ്വീകരണ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 9.30ഓടെ തൊട്ടടുത്തുള്ള വീട്ടുകാർ, ആരെയും പുറത്തു കാണാത്തതിനേ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരേയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.