27.2 C
Kollam
Tuesday 29th September, 2026 | 02:04:37 AM
Home News Kerala വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീടിൻ്റെ മുകളിൽ നിന്ന് വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയാണ് അപകടം.

ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത്. എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്