26 C
Kollam
Tuesday 27th October, 2026 | 06:38:36 AM
Home News Breaking News ജമാ അത്തെ ഇസ്ലാമി പരിപാടിയുടെ ഉദ്ഘാടകനായി മന്ത്രി വി അബ്ദുറഹ്മാൻ

ജമാ അത്തെ ഇസ്ലാമി പരിപാടിയുടെ ഉദ്ഘാടകനായി മന്ത്രി വി അബ്ദുറഹ്മാൻ

Advertisement

മലപ്പുറം.ജമാ അത്തെ ഇസ്ലാമിയുടെ പരിപാടിയുടെ ഉദ്ഘാടകനായി മന്ത്രി വി അബ്ദുറഹ്മാൻ.ജമാത്തെ ഇസ്ലാമിയുടെ ബൈത്തു സക്കാത്ത് പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി എത്തിയത്. താനൂർ പുത്തെൻതെരുവിൽ നടന്ന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്.ജമാ അത്തെ ബന്ധത്തിന്റെ പേരിൽ യു ഡി എഫിനെ എൽ ഡി എഫ് കടന്നാക്രമിക്കുമ്പോഴാണ് മന്ത്രി ജമാ അത്തെ വേദിയിലെത്തുന്നത്.ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് വേദിയിൽ മന്ത്രി പറഞ്ഞു.