26.7 C
Kollam
Wednesday 30th September, 2026 | 07:09:15 AM
Home News Kerala കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്.

ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

ഉടൻ കുഞ്ഞിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.