വ്‌ളാഡിമിർ പുടിന് മൂന്ന് കൊല്ലം കൂടി മാത്രമേ ആയുസ് അവശേഷിക്കുന്നുള്ളുവെന്ന് റിപ്പോർട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കടുത്ത രോഗങ്ങൾക്ക് പിടിയിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. റഷ്യ, യുക്രൈൻ അധിനിവേശം തുടങ്ങിയ സമയം മുതൽ പാർകിൻസൻസ് മുതൽ അർബുദം വരെയുള്ള രോഗങ്ങളാൽ പുടിൻ കഷ്ടപ്പെടുകയാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആയൂസ് സംബന്ധിച്ച ചില വാർത്തകളാണ് പുറത്ത് വരുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌ 69 കാരനായ പുടിന് മൂന്ന് കൊല്ലം കൂടി മാത്രമേ ആയുസ് അവശേഷിക്കുന്നുള്ളു. റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായി ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുടിൻ അർബുദബാധിതനാണെന്നും അദ്ദേഹത്തിന്റെ രോഗം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റഷ്യയുടെ ചാര സംഘടനയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. കൂടാതെ, പുടിന് കാഴ്ചശക്തി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പുടിന് കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടെന്നും ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുമ്പോൾ സംസാരിക്കേണ്ട കാര്യങ്ങൾ പേയ്പറിൽ വലിയ അക്ഷരങ്ങളിൽ എഴുതി നൽകാറുണ്ടെന്നും ഒരു പേയ്പറിൽ രണ്ട് വരി മാത്രമാണ് പുതിന് വായിക്കാവുന്ന രീതിയിൽ എഴുതാനാവുന്നതെന്നും അദ്ദേഹത്തിന്റെ കാഴ്ചശക്തി ഗുരുതരമായി കുറയുന്നതായും ന്യൂസ്.കോം.എയു പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.

മെട്രോയും എക്സ്പ്രസും നൽകിയ റിപ്പോർട്ടുകളിൽ പുടിന്റെ കൈകാലുകൾ അനിയന്ത്രിതമായ വിധത്തിൽ വിറയലോടെ ചലിക്കുന്നതായി പറയുന്നു.

Advertisement