28.9 C
Kollam
Friday 27th November, 2026 | 06:32:52 PM
Home News Breaking News തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി; പ്രഖ്യാപനവുമായി വിജയ്

തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി; പ്രഖ്യാപനവുമായി വിജയ്

Advertisement

ചെന്നൈ: സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അവധി അനുവദിക്കുന്നത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

വിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ അവധിയാണ് ലഭിക്കുക. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറു മാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താം. തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യം അനുവദിക്കുന്നത്.

സർക്കാർ ജീവനക്കാരിൽനിന്ന് ലഭിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രസവകാലത്ത് ഭാര്യക്ക് ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതിനും നവജാതശിശുവിന്റെ പരിചരണത്തിൽ പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും നടപടി സഹായിക്കുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

നേരത്തെ വനിതാ സർക്കാർ ജീവനക്കാരുടെ പ്രസവാവധി 365 ദിവസമായി സർക്കാർ ഉയർത്തിയിരുന്നു. മാതൃത്വത്തിനും കുഞ്ഞിന്റെ ക്ഷേമത്തിനും നൽകുന്ന പ്രാധാന്യത്തിന് സമാനമായി കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിലും കുഞ്ഞിന്റെ വളർച്ചയിൽ പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും പുതിയ തീരുമാനം സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here