Advertisement
ബംഗളൂരു: ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) അറസ്റ്റിലായി.
നാലുവർഷമായി ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവിൽ നഴ്സിങ് പഠനകാലത്താണ് ഇരുവരും പരിചയപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

























