30.3 C
Kollam
Friday 27th November, 2026 | 03:08:13 PM
Home News Breaking News സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 94,160 രൂപ

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 94,160 രൂപ

Image : Shutterstock
Advertisement

കൊച്ചി: രാവിലെ വില വർധിച്ചതിന് പിന്നാലെ ഇന്ന് രണ്ടാം തവണയും സ്വർണവില കൂടി. ഗ്രാമിന് 170 രൂപ വർധിച്ച് 11,770 രൂപയും പവന് 1,360 രൂപ വർധിച്ച് 94,160 രൂപയുമായി. രാവിലെ പവന് 1,280 രൂപ വർധിച്ചിരുന്നു. ഇതോടെ ഒറ്റദിവസം പവന് 2,640 രൂപയുടെ വർധനവുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിലെ വിലയിലെ ചാഞ്ചാട്ടത്തിന് പിന്നാലെയാണ് സ്വർണവിലയിൽ തുടർച്ചയായ കുതിപ്പ്. ഇന്നലെ രാവിലെ വർധിച്ച വില ഉച്ചയോടെ കുറഞ്ഞിരുന്നു. യുഎസ് പലിശനിരക്കിലെ മാറ്റം, ഡോളറിന്റെ മൂല്യം, നിക്ഷേപകരുടെ താൽപ്പര്യം എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും പുതിയ വർധന തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here