Advertisement
ഇടുക്കി: ചിന്നക്കനാലിൽ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന ‘ചക്കക്കൊമ്പനെ’ പിടികൂടാനുള്ള ദൗത്യം തൽകാലം നിർത്തി വെച്ചു. ഇന്ന് മയക്കുവെടിവച്ചതിനു പിന്നാലെ ആന ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങിയതോടെ ആശങ്ക ഉയർന്നിരുന്നു.
ഇതോടെ ആര മണിക്കൂർ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് വനംവകുപ്പിന് ആനയെ കരയക്ക് കയറ്റാനായത്.
ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും ദൗത്യസംഘം ഒരുക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മയക്കുവെടിവച്ചിരുന്നെങ്കിലും ആനയെ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് മൂന്നാം ദിവസവും ദൗത്യം ഊർജ്ജിതമാക്കിയത്”






























