30.3 C
Kollam
Friday 27th November, 2026 | 04:06:10 PM
Home News Kerala വയോധികയെ കെട്ടിയിട്ട് മർദിച്ച് കവർച്ച; മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ

വയോധികയെ കെട്ടിയിട്ട് മർദിച്ച് കവർച്ച; മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ

Advertisement

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് എഴുപതുകാരിയെ വീട്ടിൽ കെട്ടിയിട്ട് മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ. കുന്നത്തുനാട് ചേലക്കണം സ്വദേശിനി കുഞ്ഞുമ്മയെയാണ് (70) സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നാട്ടിലേക്ക് രക്ഷപ്പെടാൻ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തൃശൂരിൽവച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് മൂന്നംഗ സംഘം വീട്ടിലെത്തിയത്. മുൻപരിചയമുള്ളതിനാൽ ഇവരോട് സംസാരിക്കാൻ നിന്നപ്പോഴാണ് ആക്രമിച്ചതെന്ന് കുഞ്ഞുമ്മ പറഞ്ഞു. കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ ഊരിയെടുത്തു. മരിച്ചെന്ന് കരുതി ഉപേക്ഷിച്ചശേഷം അടുത്ത മുറിയിലെ പണവും കവർന്ന് സംഘം കടന്നുകളയുകയായിരുന്നു.

വീട്ടിലെത്തിയ അധ്യാപികയാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതികളിൽ ഒരാൾ കൊലക്കേസ് പ്രതിയും മറ്റൊരാൾ മോഷണക്കേസ് പ്രതിയുമാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here