കൊച്ചി: കനത്ത ഇടിവിന് പിന്നാലെ 90,000 രൂപയ്ക്കു മുകളിൽ ചാഞ്ചാടുന്ന സ്വർണവിലയിൽ വീണ്ടും മാറ്റം. രാവിലെ ഒറ്റയടിക്ക് 1,920 രൂപ വർധിച്ച പവൻ വില ഉച്ചയോടെ 800 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 91,520 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,440 രൂപയിലുമെത്തി.
ഇന്നലെ രണ്ടു തവണയായി 3,320 രൂപ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് രാവിലെ വൻ തിരിച്ചുകയറ്റം നടത്തിയത്. എന്നാൽ ഉച്ചയോടെ വീണ്ടും താഴുകയായിരുന്നു.
രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപ കുറഞ്ഞതിനു പിന്നാലെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വില തിരിച്ചുകയറിയിരുന്നു. എന്നാൽ ഈ മുന്നേറ്റം താത്കാലികമാണെന്ന സൂചന നൽകിയാണ് ഇന്നലെ വില വീണ്ടും കുത്തനെ ഇടിഞ്ഞത്. ഇന്ന് രാവിലെയുണ്ടായ വർധനയും ഉച്ചയോടെ നിലനിന്നില്ല.
17-ാം തീയതിയാണ് ഒരിടവേളയ്ക്കുശേഷം സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്കു താഴെയെത്തിയത്. ഡോളർ ശക്തിയാർജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചത്. ആഗോള വിപണിയിലെ എണ്ണവില ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്.
രാവിലെ കുതിച്ചുയർന്നു, ഉച്ചയോടെ ഇടിഞ്ഞു; സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം
Advertisement

























