28.5 C
Kollam
Thursday 26th November, 2026 | 11:46:23 AM
Home News National ആറു കോടിയുടെ ട്രാവൽ ഏജൻസിയും ഇൻഷുറൻസ് തുകയും ലക്ഷ്യമിട്ട് ഭർത്താവിനും മകനും വിഷം നൽകി; യുവതി...

ആറു കോടിയുടെ ട്രാവൽ ഏജൻസിയും ഇൻഷുറൻസ് തുകയും ലക്ഷ്യമിട്ട് ഭർത്താവിനും മകനും വിഷം നൽകി; യുവതി അറസ്റ്റിൽ

Advertisement

ഗാസിയാബാദ്: ആറു കോടി രൂപയുടെ ട്രാവൽ ഏജൻസിയും രണ്ടു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും കൈക്കലാക്കാൻ ഭർത്താവിനും മകനും ഒരു വർഷത്തോളം ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ 12 മാസമായി ഭർത്താവിനും മകനും നൽകിയിരുന്ന ഭക്ഷണത്തിൽ യുവതി ലെഡ് കലർത്തിയിരുന്നതായാണ് കണ്ടെത്തൽ.

തുടർച്ചയായി അസുഖബാധിതനായതിനെത്തുടർന്ന് ഭർത്താവ് ചികിത്സ തേടിയപ്പോഴാണ് വിഷബാധയുടെ സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറിയ അളവിൽ ലെഡ് ദീർഘകാലമായി ശരീരത്തിലെത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ ഭർത്താവ് സുശീൽ കുമാർ ഭട്നാവ് നൽകിയ പരാതിയിൽ ഭാര്യ രേണുവിനെ നവംബർ 23ന് പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെയും മകനെയും മാത്രമല്ല, അനന്തരവനെയും കൊലപ്പെടുത്താൻ രേണു പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി. പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് രേണു സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here