29.7 C
Kollam
Sunday 22nd November, 2026 | 07:07:10 PM
Home News Breaking News പൂജാ ബമ്പർ ഫലം ശനിയാഴ്ച; ഒന്നാം സമ്മാനം 12 കോടി

പൂജാ ബമ്പർ ഫലം ശനിയാഴ്ച; ഒന്നാം സമ്മാനം 12 കോടി

Advertisement

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച. ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന ഭാഗ്യശാലിയെ നവംബർ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ അറിയാം.

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഒരു ടിക്കറ്റിന് 300 രൂപയാണ് വില.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി നാല് പേർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും.

ഇതിനുപുറമേ 5,000 രൂപ വീതം 8,100 പേർക്കും 1,000 രൂപ വീതം 64,800 പേർക്കും 500 രൂപ വീതം 1,29,600 പേർക്കും 300 രൂപ വീതം 1,40,400 പേർക്കും ലഭിക്കും. ആകെ 39,11,20,000 രൂപയാണ് സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here