തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ഔദ്യോഗിക പരിപാടികളുടെ വേദികളിലും പരിസരങ്ങളിലും കൂടുതൽ പൊലീസുകാരെയും മഫ്തി ഉദ്യോഗസ്ഥരെയും വിന്യസിക്കും.
യാത്രകളിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള വാഹനവ്യൂഹം തുടരും. പരിപാടികൾ തടസപ്പെടുത്തുന്ന പ്രതിഷേധക്കാരെ ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിൽനിന്ന് മടങ്ങിയ മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കുന്നത്.



























