28 C
Kollam
Sunday 27th September, 2026 | 08:13:55 PM
Home News Breaking News ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ്ജംപ് ഫൈനലില്‍ മലയാളി താരം ആന്‍സി സോ‍ജന് വെള്ളി

ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ്ജംപ് ഫൈനലില്‍ മലയാളി താരം ആന്‍സി സോ‍ജന് വെള്ളി

ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ്ജംപ് ഫൈനലില്‍ മലയാളി താരം ആന്‍സി സോ‍ജന് വെള്ളി. ആദ്യ മൂന്ന് ശ്രമങ്ങള്‍ അവസാനിച്ചപ്പോള്‍ ഏറ്റവും മികച്ച ദൂരം കണ്ടെത്തി മുന്നിലായിരുന്നു ആന്‍സി. രണ്ടാം ശ്രമം പരാജയപ്പെട്ടെങ്കിലും ആദ്യ ശ്രമത്തില്‍ ആന്‍സി 6.49 മീറ്റര്‍ ദൂരം കണ്ടെത്തിയിരുന്നു. ആദ്യ ശ്രമം: 6.49 മീറ്റര്‍; രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ 6.46 മീറ്റര്‍ മറികടന്നു. എന്നാല്‍ അവസാന ശ്രമത്തില്‍ ചൈന മുന്നിലെത്തി.

നേരിയ വ്യത്യാസത്തിലാണ് ആൻസി പിന്നോട്ടുപോയത്. വനിതാ വിഭാഗം ലോങ് ജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ശൈലി സിങ് നാലാമതാണു ഫിനിഷ് ചെയ്തത്. സ്ക്വാഷ് സിംഗിൾസിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യയ്ക്ക് വെള്ളി. പുരുഷ വിഭാഗത്തിൽ അഭയ് സിങ്ങും വനിതാ വിഭാഗത്തിൽ അനാഹത് സിങ്ങുമാണ് വെള്ളി മെഡൽ നേടിയത്. ഇരു താരങ്ങളും ഫൈനലിൽ തോറ്റതോടെയാണ് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യയുടെ ഈൻ യോ എൻഗിനോടാണ് അഭയ് സിങ് പരാജയപ്പെട്ടത്. നിലവിലെ ചാംപ്യനും ലോക 18-ാം നമ്പർ താരവുമായ യോയോട് കടുത്ത വെല്ലുവിളി ഉയർത്താൻ ലോക റാങ്കിങ്ങിൽ 26-ാം സ്ഥാനത്തുള്ള അഭയ്ക്ക് കഴിഞ്ഞില്ല. സ്കോർ: 11-9, 11-5, 11-5. മലേഷ്യൻ താരത്തിനെതിരെ അഭയ് വഴങ്ങുന്ന എട്ടാമത്തെ പരാജയമാണിത്.വനിതാ സിംഗിൾസിൽ മലേഷ്യയുടെ തന്നെ ശിവസംഗരി സുബ്രഹ്മണ്യത്തോട് അനാഹത് സിങ് തോൽവി വഴങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here