27.7 C
Kollam
Sunday 13th September, 2026 | 07:42:19 PM
Home News Breaking News സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി...

സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 3000 രൂപയും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 3000 രൂപയും നൽകും. സർവിസ് പെൻഷൻകാർക്ക് 1250 രൂപ ലഭിക്കും. ആഗസ്റ്റ് 17 മുതൽ തുക ലഭ്യമാകും.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾ ടൈം കണ്ടിജന്‍റ് ജീവനക്കാർക്കും മറ്റ് ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏക അധ്യാപക വിദ്യാലയങ്ങളിലേക്കും പെരിപതറ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർക്കും മറ്റ് ജീവനക്കാർക്ക് 1550 രൂപയാണ് ഉത്സവ ബത്തയായി ലഭിക്കുക.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിതരായ ദിവസ വേതനക്കാർക്ക് 1460 രൂപയും ബാലവാടി അംഗൻവാടി ഹെൽപർമാർക്കും ആയമാർക്കും പാലിയേറ്റീവ് കെയർ നഴ്സുമാർക്കും ഉത്സവ ബത്ത 1450 രൂപയുമായിരിക്കും. ഉത്സവ ബത്തക്ക് പുറമെ അഡ്വാൻസായി 20,000 രൂപയും ലഭിക്കും. ഇത് അഞ്ചുമാസം ഗഡുക്കളായി തിരിച്ചടക്കാം.